top of page

Padma Shri
Mohanlal
on Alzheimer's Disease

Mohanlal.png

ജീവിത  സൗഭാഗ്യമാണ് ഓർമ്മ. അത്  കാത്തുസൂക്ഷിക്കാനുള്ള ഏതു സംരംഭവും മനുഷ്യരാശിക്ക് ആവശ്യമാണ്. കൊല്ലത്തെ ജനകീയ സാംസ്കാരിക സ്ഥാപനമായ കടപ്പാക്കട സ്പോർട്സ് ക്ലബ് 80ആം വാർഷികത്തിന്റെ ഭാഗമായി സ്മൃതി നാശത്തെ  അഭിമുഖീകരിക്കാൻ ഓർമ  ക്ലിനിക്ക് എന്ന ജീവകാരുണ്യ സംരംഭം ആരംഭിക്കുന്നത് വലിയൊരു സാമൂഹ്യ നന്മയാണ്. 

 ഞാൻ അഭിനയിച്ച തന്മാത്ര എന്ന സിനിമ ഡിമിൻഷ്യ എന്ന രോഗത്തെപ്പറ്റിയുള്ള അവബോധം  സമൂഹത്തിന് നൽകാൻ ഉപകരിച്ചിട്ടുണ്ട്.   

 

  ഓര്‍മ നശിച്ചുപോകുന്നത് ജീവിതത്തിലെ ഏറ്റവും വേദനാജനകമായ കാര്യമാണ്. ഓര്‍മ ക്രമേണ നശിക്കുന്ന രോഗാവസ്ഥയാണ് ഡിമെന്‍ഷ്യ അഥവാ സ്മൃതിനാശം. ഇതിന്റെ തന്നെ മറ്റൊരു ഘട്ടമാണ് പ്രായാധിക്യത്താല്‍ ഓര്‍മ കോശങ്ങള്‍ നശിക്കുന്ന അല്‍ഷിമേഴ്‌സ് രോഗം. 

 

പ്രായം കൂടുന്നതിന് അനുസരിച്ച് അല്‍ഷിമേഴ്‌സ് വരാനുളള സാധ്യത കൂടുതലാണ്. പ്രായമുളളവരില്‍ ചെറിയ മറവികള്‍ സാധാരണമാണ്. പലര്‍ക്കും കുറച്ചുനേരം ആലോചിച്ചാലോ അല്ലെങ്കില്‍ ചെറിയ സൂചനകള്‍ കിട്ടിയാലോ മാത്രമേ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയൂ. എന്നാല്‍ അല്‍ഷിമേഴ്‌സ് രോഗത്തിലേക്ക് കടന്നവര്‍ക്ക് എത്ര ശ്രമിച്ചാലും ഓര്‍ത്തെടുക്കാന്‍ പറ്റിയെന്നുവരില്ല. 

 

 അല്‍ഷിമേഴ്‌സ് പൂര്‍ണ്ണമായും ഭേദമാക്കാവുന്ന രോഗമല്ല ഇപ്പോൾ .

.. എന്നാല്‍ നേരത്തേ രോഗനിര്‍ണ്ണയം നടത്തിയാല്‍ രോഗത്തിന്റെ തീവ്രത കുറയ്ക്കാം. രോഗം മൂര്‍ച്ഛിക്കുന്ന കാലാവധി ദീര്‍ഘിപ്പിക്കാം. ഈ ദിശയിലേക്കുളള ഒരു സൗജന്യ സേവനമായ ആരോഗ്യസംരക്ഷണ സംരംഭമാണ് ഓര്‍മ ക്ലിനിക്ക് എന്ന് മനസ്സിലാക്കുന്നു.  രോഗം തീവ്രമാകുന്ന നാളുകള്‍ക്ക് ദൈര്‍ഘ്യം നല്‍കിയാല്‍ രോഗത്തിനുളള മരുന്ന്  ലോകം  കണ്ടെത്തും. ഇപ്പോൾതന്നെ അതിനുള്ള ചില സൂചനകൾ പുറത്തുവന്നിട്ടുണ്ട്.  പ്രായമായവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും ഇപ്പോള്‍ കോവിഡിന് ശേഷം മറവിരോഗം ഉണ്ടാകുന്നതായി  ഡോക്ടർമാർ പറയുന്നു. ഈ സാഹചര്യത്തില്‍ ഓര്‍മയ്ക്ക് കാവലായി  ആരംഭിക്കുന്ന ഓര്‍മ ക്ലിനിക്ക് എല്ലാ മലയാളികൾക്കും തുണയാകട്ടെ.

high-angle-view-of-senior-man-collecting-jigsaw-pu-2021-09-01-03-31-33-utc.jpg

Let's Get
Social

  • Facebook
  • Youtube
bottom of page