top of page

പത്മശ്രീ
മോഹൻലാൽ
അൽഷിമേഴ്‌സ് രോഗത്തെക്കുറിച്ച്

Mohanlal.png

ജീവിത  സൗഭാഗ്യമാണ് ഓർമ്മ. അത്  കാത്തുസൂക്ഷിക്കാനുള്ള ഏതു സംരംഭവും മനുഷ്യരാശിക്ക് ആവശ്യമാണ്. കൊല്ലത്തെ ജനകീയ സാംസ്കാരിക സ്ഥാപനമായ കടപ്പാക്കട സ്പോർട്സ് ക്ലബ് 80ആം വാർഷികത്തിന്റെ ഭാഗമായി സ്മൃതി നാശത്തെ  അഭിമുഖീകരിക്കാൻ ഓർമ  ക്ലിനിക്ക് എന്ന ജീവകാരുണ്യ സംരംഭം ആരംഭിക്കുന്നത് വലിയൊരു സാമൂഹ്യ നന്മയാണ്. 

 ഞാൻ അഭിനയിച്ച തന്മാത്ര എന്ന സിനിമ ഡിമിൻഷ്യ എന്ന രോഗത്തെപ്പറ്റിയുള്ള അവബോധം  സമൂഹത്തിന് നൽകാൻ ഉപകരിച്ചിട്ടുണ്ട്.   

 

  ഓർമ നശിച്ചുപോകുന്നത് ജീവിതത്തിലെ ഏറ്റവും വേദനാജനകമായ കാര്യമാണ്. ഓർമ ക്രമേണ നശിക്കുന്ന രോഗാവസ്ഥയാണ് ഡിമെൻഷ്യ അഥവാ സ്മൃതിനാശം. ഇതിന്റെ തന്നെ മറ്റൊരു ഘട്ടമാണ് പ്രായാധിക്യത്താൽ ഓർമ കോശങ്ങൾ നശിപ്പിക്കുന്ന അൽഷിമേഴ്‌സ് രോഗം. 

 

പ്രായം കൂടുന്നതിന് അനുസരിച്ച് അൽഷിമേഴ്‌സ് വരാനുളള സാധ്യത കൂടുതലാണ്. പ്രായമുളളവരിൽ ചെറിയ മറവികൾ സാധാരണമാണ്. പലർക്കും കുറച്ചുനേരം ആലോചിച്ചാലോ അല്ലെങ്കിൽ ചെറിയ സൂചനകൾ കിട്ടിയാലോ മാത്രമേ കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയൂ. എന്നാൽ അൽഷിമേഴ്‌സ് രോഗത്തിലേക്ക് കടന്നവർക്ക് എത്ര ശ്രമിച്ചാലും ഓർത്തെടുക്കാൻ പറ്റിയെന്നുവരില്ല. 

 

 അൽഷിമേഴ്‌സ് പൂർണ്ണമായും ഭേദമാക്കാവുന്ന രോഗമല്ല ഇപ്പോൾ .

.. എന്നാൽ നേരത്തേ രോഗനിർണ്ണയം നടത്തിയാൽ രോഗത്തിന്റെ തീവ്രത കുറയ്ക്കാം. രോഗം മൂർച്ഛിക്കുന്ന കാലാവധി ദീർഘിപ്പിക്കാം. ഈ ദിശയിലേക്കുളള ഒരു സൗജന്യ സേവനമായ ആരോഗ്യസംരക്ഷണ സംരംഭമാണ് ഓർമ ക്ലിനിക്ക് എന്ന് മനസ്സിലാക്കുന്നു.  രോഗം തീവ്രമാകുന്ന നാളുകൾക്ക് രോഗനിർണയം നൽകിയാൽ രോഗത്തിനുളള മരുന്ന്_cc781905-5cde-3194-bb3b-136b-137bad5cde-3194-bb3b-1368bad5cd8bad5cd8bad5cd8bad5cd5cf136bd5cf136bd5cf136bd5cf. ഇപ്പോൾതന്നെ അതിനുള്ള ചില സൂചനകൾ പുറത്തുവന്നിട്ടുണ്ട്.  പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും ഇപ്പോൾ കോവിഡിന് ശേഷം മറവിരോഗം ഉണ്ടാകുന്നതായി_cc781905-5cde-3194-bb3b-ക്കാർ136bad5cf58d. ഈ സാഹചര്യത്തിൽ ഓർമയ്ക്ക് കാവലായി  ആരംഭിക്കുന്ന ഓർമ ക്ലിനിക്ക് എല്ലാ മലയാളികൾക്കും തുണയാകട്ടെ.

high-angle-view-of-senior-man-collecting-jigsaw-pu-2021-09-01-03-31-33-utc.jpg

നമുക്ക് നേടാം
സാമൂഹിക

  • Facebook
  • Youtube
bottom of page